വൈദ്യുതി നിരക്കിന് സബ്‌സിഡി നല്‍കിയ ആംആദ്മി സര്‍ക്കാരിന്റെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

single-img
20 February 2014

aap2012 ഒക്‌ടോബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ക്കും സബ്‌സിഡി നല്‍കാനുള്ള ആംആദ്മി സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ബിഡി അഹമ്മദും ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലുമടങ്ങുന്ന ബെഞ്ച് വൈദ്യുതി ബില്‍ എഴുതിത്തള്ളാനുള്ള തീരുമാനം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോടും നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പ്രയോജനം 24,000 ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. 6 കോടി രൂപയാണ് ഇതു മൂലം ഖജനാവിന് അധിക ബാധ്യതയുണ്ടാക്കിയത്. ബില്‍ കുടിശിക വരുത്തിയവര്‍ക്കും നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയ നടപടി അരാജകത്വവും പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് കാട്ടി അഭിഭാഷകനായ വിവേക് ശര്‍മ്മയാണ് കേസില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.