മോദിയുടെ പണം വാങ്ങിറാലി: സേവന നികുതിയേര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ചു

single-img
19 February 2014

narender_modi_awardബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ റാലിയിലേക്ക് പണംവാങ്ങി ആളുകളെ പ്രവേശിപ്പിച്ച സംഭവത്തില്‍ സര്‍വീസ് ടാക്‌സ് ഒടുക്കണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ എക്‌സൈസ് ബിജെപി നേതൃത്വത്തിനു നോട്ടീസ് നല്‍കിയിരിരുന്നത് പിന്‍വലിച്ചു.

ആറുദിവസം മുമ്പാണ് സെന്‍ട്രല്‍ എക്‌സൈസിന്റെ ലുധിയാനയിലെ അധികൃതര്‍ ചണ്ഡിഗഡിലെ ബിജെപി നേതൃത്വത്തിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. പ്രവേശനടിക്കറ്റ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇതില്‍ നിന്നു ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ടായിരുന്നു. സര്‍വീസ് നികുതി ഒടുക്കണമെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ ഗവണ്‍മെന്റ് ഇടപെട്ട് നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു.