മോദിയുടെ റാലി: നികുതിയടയ്ക്കണമെന്നു സെന്‍ട്രല്‍ എക്‌സൈസ്

single-img
19 February 2014

Narendra Modiബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ റാലിയിലേക്ക് പണംവാങ്ങി ആളുകളെ പ്രവേശിപ്പിച്ച സംഭവം വഴിത്തിരിവിലേക്ക്. ഇതേത്തുടര്‍ന്ന് സര്‍വീസ് ടാക്‌സ് ഒടുക്കണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ എക്‌സൈസ് ബിജെപി നേതൃത്വത്തിനു നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആറുദിവസം മുമ്പാണ് സെന്‍ട്രല്‍ എക്‌സൈസിന്റെ ലുധിയാനയിലെ അധികൃതര്‍ ചണ്ഡിഗഡിലെ ബിജെപി നേതൃത്വത്തിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. പ്രവേശനടിക്കറ്റ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇതില്‍ നിന്നു ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. സര്‍വീസ് നികുതി ഒടുക്കണമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം യുപിഎ സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് നോട്ടീസിനു പിന്നിലെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.