മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി സുധീരന്‍

single-img
19 February 2014

vbk-sudheeran_809394fമന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ വി.എം.സുധീരന്‍ അധ്യനായ ശേഷം നടന്ന പ്രഥമ കെപിസിസി ഭാരവാഹിയോഗത്തില്‍ തീരുമാനമായി. മന്ത്രിമാരുടെയും കെപിസിസി ഭാരവാഹികളുടെയും യാത്രാ പരിപാടികള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ അറിയിക്കാനും പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ മന്ത്രിമാരെ അറിയിക്കാനും മൂന്നംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി.

കൂടാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കെപിസിസി അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയില്ല.

സംസ്ഥാനത്ത് ഇനി പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവന പാടില്ലെന്നും പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സംസാരിച്ച സുധീരന്‍ ആവശ്യപ്പെട്ടു.