വിതുര കേസ് :ജഗതിക്ക് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

single-img
18 February 2014

കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജഗതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പതിനാറോളം കേസുകളിലെ പ്രതികളെ അടുത്ത കാലത്ത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് കേസ് അവസാനിച്ചത്.

1995 നവംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് അജിതയെന്ന യുവതി ഒന്നാം പ്രതിയായ സുരേഷിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സുരേഷാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചത്.