രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി

single-img
18 February 2014

rajiv-assessins-convicts1മുന്‍ പ്രധാനമന്ത്രി ാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ഇളവ് ചെയ്തത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയ നടപടി പരിഗണിച്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത്. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയും ചെയ്തു.