രാഷ്ട്രപതി ഭരണത്തിനെതിരേ ആംആദ്മി

single-img
18 February 2014

aravindകേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ആംആദ്മി നിയമയുദ്ധത്തിനൊരുങ്ങുന്നു. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കെജരിവാള്‍ രാജി വെച്ചത്.

ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.