അങ്ങനെ അതും പോയി….ടെസ്റ്റ് പരമ്പര കിവീസിന്

single-img
18 February 2014

Newzealandന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ പരമ്പര ന്യൂസിലാന്റിന്. വിദേശത്ത് തുടര്‍ച്ചയായ നാലാം പരമ്പരയാണ് ഇന്ത്യ തോല്‍ക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന്റെ കുറ്റന്‍ ലീഡും ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മുന്‍തൂക്കവും നേടിയ ശേഷമാണ് ധോണിയും കൂട്ടരും മത്സരം തോറ്റത്.

ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം നേടിയ ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരം ഇന്ത്യയ്ക്ക് നഷ്ടമാകുന്നതില്‍ പ്രധാന കാരണമായത്. 302 റണ്‍സ് നേടിയ മക്കല്ലം അഞ്ചാം ദിനം രാവിലെ സഹീര്‍ ഖാന് വിക്കറ്റ് നല്‍കി മടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ന്യൂസിലന്‍ഡ് താരം നേടുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് വെല്ലിംഗ്ടണില്‍ പിറന്നത്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും നേടിയ മക്കല്ലം തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.