അവയവദാനം ചെയ്തവരെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് ചെന്നിത്തല

single-img
18 February 2014

RAMESH CHENNITHALAഅവയവങ്ങള്‍ ദാനം ചെയ്യുന്നവരെ മരണാനന്തരം സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടംപേരൂര്‍ സെന്റ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവയവദാന സമ്മതപത്ര സമര്‍പ്പണത്തിന്റെയും രക്തദാനസേന രൂപീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദേഹം.

ഇത് നടപ്പില്‍ വരുത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മൃതസഞ്ജിവിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദേഹം കൂട്ടിചേര്‍ത്തു. 24 മണിയ്ക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മെ ഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കും. ഇതിലൂടെ അവയവങ്ങള്‍ ആവശ്യമായി വരുന്നവര്‍ക്ക് എത്രയും പെട്ടെന്ന് എത്തിച്ച് നല്‍കുവാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.