മുതലാളിത്തത്തോട് എതിര്‍പ്പില്ല; എതിര്‍പ്പ് ചങ്ങാത്ത മുതലാളിത്തത്തോടെന്ന് കെജരിവാള്‍

single-img
18 February 2014

aravindമുതലാളിത്തത്തോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിര്‍പ്പെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കെജരിവാള്‍. സര്‍ക്കാരല്ല ബിസിനസ് നടത്തേണ്ടതെന്നും അത് സ്വകാര്യ മേഖലയാണ് നടത്തേണ്ടതെന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാര്‍ട്ടിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം ഞങ്ങളുടെ നയങ്ങള്‍ തെറ്റാണന്ന് ചിലപ്പോള്‍ തോന്നിയേക്കാം എന്നാലും ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അഴിമതി തുടച്ചു നീക്കുക എന്നതായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.