അത്ഭുതമായി പാക് ദേശീയപതാക

single-img
17 February 2014

pakലാഹോറിലെ നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നിര്‍മ്മിച്ച പാക് ദേശിയ പതാക അത്ഭുതമായി മാറുകയാണ്. കാര്യമെന്താണെന്നോ… 29,000 സ്‌കൂള്‍ കുട്ടികളെ അണിനിരത്തിയാണ് പാകിസ്ഥാന്‍ തങ്ങളുടെ സ്വന്തം ദേശീയ പതാക സൃഷ്ടിച്ച് റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ലാഹോറിലെയും പരിസരങ്ങളിലെയും സ്‌കൂളുകള്‍ വിദ്യാര്‍ഥികളാണു പങ്കെടുത്തത്.

ബംഗ്ലാദേശില്‍ കഴിഞ്ഞവര്‍ഷം 27,117 പേരെ പങ്കെടുപ്പിച്ചുണ്ടാക്കിയ ദേശീയപതാകയുടെ റിക്കാര്‍ഡാണു പാകിസ്ഥാന്‍ തിരുത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കായിക മന്ത്രാലയമാണു പരിപാടി സംഘടിപ്പിച്ചത്. എട്ടാം ലോക അത്ഭുതമെന്നാണ് ഈ പരിപാടിയെ ചില പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.