കേജരിവാള്‍ വിദേശസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്നു ഷിന്‍ഡെ

single-img
17 February 2014

kejariwal evarthaആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോട് വിദേശസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും മൗനംതുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മുമ്പാകെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും എഎപി നേതാവ് തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇതിനകം മൂന്നുതവണ കേജരിവാളിന് അറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മറുപടി പോലും ലഭിച്ചില്ലെന്നും ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.