ഇടക്കാല ബജറ്റ് തടസ്സപ്പെട്ടാല്‍ ലോക്‌സഭാ ടിവിയിലൂടെ പൂര്‍ത്തിയാക്കും

single-img
17 February 2014

Chidambaramonkashmir295ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ബഹളം മൂലം ബജറ്റ് അവതരണം തടസപ്പെട്ടാല്‍ ലോക്‌സഭാ ടിവിയിലൂടെ അവതരണം പൂര്‍ത്തിയാക്കും.
ഇന്നു 11-ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയും നാണ്യപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാക്കില്ലെന്നാണു സൂചന. എന്നാല്‍, സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതടക്കമുള്ള ചില നികുതി ഇളവുകള്‍ കൊണ്ടുവരാന്‍ സാധ്യതയുണെ്ടന്നാണു കണക്കാക്കപ്പെടുന്നത്.

20 പേജില്‍ താഴെയുള്ള ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തയാറാക്കിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പത്താം വര്‍ഷത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു ചില നികുതി ഇളവുകളും പ്രഖ്യാപിച്ചേക്കും.