ഗ്രൂപ്പിന്റെ അതിപ്രസരമില്ലാതെ മുന്നോട്ടു പോകാമെന്ന് വി.എം. സുധീരൻ
16 February 2014
ഗ്രൂപ്പിന്റെ അതിപ്രസരമില്ലാതെ മുന്നോട്ടു പോകാമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. എല്ലാവർക്കും പാർട്ടിയിൽ ഇടമുണ്ട് എന്നും അർഹതയുള്ളവരെ അംഗീകരിച്ച് മുന്നോട്ടു പോകും എന്നും അദ്ദേഹം പറഞ്ഞു . കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പിന്റെ അതിപ്രസരത്തിൽ നിഷ്‌ക്രിയരായ നിരവധി പേരുണ്ട്. പാർട്ടി വിട്ടവരുണ്ട്. അവരെയെല്ലാം സ്വാഗതം ചെയ്യുന്നു. കോൺഗ്രസിന്റെ കവാടം തുറന്നു കിടക്കുകയാണ്. യുവാക്കൾ,വനിതകൾ എന്നിവരെ ഉൾപ്പെടുത്തി പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തും. പോഷക സംഘടനകളെയും ശക്തമാക്കും.