ആറ്റുകാലമ്മയ്ക്കു ഇന്ന് പൊങ്കാല
16 February 2014
ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മയ്ക്കു ഇന്ന്പൊങ്കാല നിവേദിക്കും. രാവിലെ 10.30ന് ലക്ഷക്കണക്കിന് അടുപ്പുകളിൽ നിന്ന് അഗ്നിജ്വലിച്ചുയരും.ഇന്ന് പുലർച്ചെ രണ്ടരവരെ ഭക്തർക്ക് ദർശനമരുളുന്ന ദേവിയെ നാലരയോടെയാണ് പള്ളിയുണർത്തുന്നതോടെ പൊങ്കാലച്ചടങ്ങുകളും തുടങ്ങും.
തോറ്റംപന്തലിന് മുന്നിലൊരുക്കിയ പണ്ടാരയടുപ്പിൽ സഹമേൽശാന്തി 10.30 ന് അഗ്നിജ്വലിപ്പിക്കുന്നതോടെ ചരിത്രപ്രസിദ്ധമായ പൊങ്കാല തുടങ്ങും. ക്ഷണനേരത്തിനുള്ളിൽ പണ്ടാരയടുപ്പിൽ നിന്നുള്ള തീപകർന്നെത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. ആയിരം ശാന്തിമാർ നഗരത്തിന്റെ വിവിധഭാഗങ്ങളിൽഒരേസമയം പുണ്യാഹം തളിക്കും. ഇതോടെ ഇവർഷതെ പൊങ്കാലയ്ക്ക് സമാപ്തിയാകും.പൊങ്കാല നിവേദ്യ സമയത്ത് ആകാശത്തു നിന്നും പുഷ്പവൃഷ്ടിയുണ്ടായിരിക്കും.