ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് ചിന്തയുണ്ടാകാന്‍ പാടില്ലെന്ന് സോണിയ

single-img
15 February 2014

Sonia-Gandhi-1ഒന്നിച്ച് നിന്നാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയൂ എന്നിരിക്കേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി ഗ്രൂപ്പ് മറന്നു പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രത്യേക കെപിസിസി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് വേണം വോട്ട് തേടാന്‍. ഏത് പ്രതിസന്ധിയിലും രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും അവര്‍ പറഞ്ഞു.