ടി.പിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്ക്; ഭാസ്‌കരനെ പിന്തുണച്ച് പിണറായി

single-img
15 February 2014

PINARAYI_VIJAYANടി.പി കൊലക്കേസില്‍ കോടതി വെറുതെവിട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന് നല്‍കിയ സ്വീകരണ യോഗത്തില്‍ ടി.പി.ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ടി.പിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും അതുകൊണ്ടു തന്നെ ഭാസ്‌കരനെതിരേ പോലീസ് കേസെടുത്തത് അസംബന്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൊല്ലപ്പെട്ട ദിവസം ഒരു ഗള്‍ഫുകാരന്റെ ഭാര്യയാണു ചന്ദ്രശേഖരനെ അവസാനമായി വിളിച്ചതെന്നും അതിനുശേഷം രാത്രി ഓര്‍ക്കാട്ടേരിയില്‍നിന്നു പോയ ചന്ദ്രശേഖരന്‍ ഒരു മണിക്കൂറിനു ശേഷമാണു കൊല ചെയ്യപ്പെടുന്നതെന്നും ഇതിനെല്ലാം ആര്‍എംപി മറുപടി പറയണമെന്നുമെല്ലാമായിരുന്നു ഭാസ്‌കരന്റെ പ്രസംഗം. തന്റെ പ്രസംഗത്തില്‍ ഭാസ്‌കരന്‍ ആര്‍എംപി നേതാവ് കുന്നുമ്മക്കരയിലെ ഇ. രാധാകൃഷ്ണനെ പേരെടുത്തു താക്കീത് ചെയ്യുകയും ചെയ്തു. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണു കുന്നുമ്മക്കര മേഖലയില്‍ പാര്‍ട്ടിക്കെതിരെ നിരന്തര ആക്രമണം നടക്കുന്നതായിരുന്നു ഇതിനു കാരണമായി പറഞ്ഞത്.