കേരളത്തിലെ വികസനത്തെ പറ്റി ഗുജറാത്തി പത്രങ്ങളില്‍ പരസ്യം

single-img
15 February 2014

paperവികസനത്തിൽ ഗുജറാത്തിനെ വെല്ലുവിളിച്ച് ഗുജറാത്തി പത്രങ്ങളില്‍ കേരളത്തിന്റെ പരസ്യം. ഇ- റെഡിനെസില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം കേരളമാണെന്നാണ് പരസ്യത്തിലെ അവകാശവാദം. ഗുജറാത്തിനേക്കാള്‍ കേരളം വികസനത്തില്‍ പിന്നിലാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സംസ്ഥാന വ്യവസായ വകുപ്പ് ഇപ്പോൾ പരസ്യം നല്‍കിയത്.

സാധാരണക്കാര്‍ക്കുള്ള സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓഫിസുകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനായതിലൂടെ ഗുജറാത്തിനെക്കാള്‍ മുന്നിലാണ് കേരളമെന്നും പത്ര പരസ്യത്തില്‍ പറയുന്നു.കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാളം പത്രങ്ങളിലും ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്.