നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊല: തനിക്ക് ചിലത് തുറന്നു പറയാനുണ്ടെന്നു മുഖ്യപ്രതി

single-img
15 February 2014

radha-biju-nairനിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ രാധയെന്ന സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്കു ചിലതു തുറന്നു പറയാനുണെ്ടന്നു കേസിലെ മുഖ്യപ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബിജുനായര്‍. എല്‍ഐസി റോഡിലെ വാടക വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു ബിജു മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.

പത്രലേഖകരുടെ എന്താണു സംഭവിച്ചതെന്ന ചോദ്യത്തിന് ആദ്യം മൗനം പാലിച്ച ബിജു, സംഭവം സത്യമാണെന്നും താന്‍ തന്നെയാണു ചെയ്തതെന്നും സമ്മതിച്ചു. എന്തിനുവേണ്ടി ചെയ്‌തെന്നും മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നും ചോദിച്ചപ്പോഴാണ്, തനിക്കു ചിലതു പറയാനുണെ്ടന്നും അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാം തുറന്നു പറയുമെന്നും പറഞ്ഞത്.