ചെറിയാൻ ഫിലിപ്പ്നെ കോണ്‍ഗ്രസിൽ തിരികെ കൊണ്ട് വരാൻ ശ്രമം തുടങ്ങി

single-img
15 February 2014

cherianതെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ പാർട്ടി ശ്രമം തുടങ്ങി. കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനാണ്‌ ഇപ്പോൾ ഈ നീക്കത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌. 13 വര്‍ഷമായി ചെറിയാന്‍ ഫിലിപ്പ്‌ കോണ്‍ഗ്രസ്‌ വിട്ടിട്ട്‌. പല തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെങ്കിലും ജയിക്കുന്ന സീറ്റില്‍ സിപിഎം നിര്‍ത്തിയിട്ടില്ല.

ഈ സാഹചര്യത്തിലാണ്‌ എ.കെ ആന്റണിയും വി.എം സുധീരനും മുന്‍ ശിഷ്യന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്‌ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്‌.പ്രതിസന്ധി ഘട്ടത്തില്‍ പിണറായി വിജയനാണ്‌ ചെറിയാന്‌ രക്ഷകനായി എത്തിയത്‌. വേണ്ട പരിഗണന സിപിഎം നല്‍കിയില്ലെന്ന ചിന്ത ചെറിയാനും കൂട്ടര്‍ക്കും ഉണ്ട്‌. കോണ്‍രഗസ്‌ നേതാക്കള്‍ക്കുനേരെ ചാവേറായി ചെറിയാനെ ഉപയോഗിച്ചപ്പോഴും മാന്യമായ പദവി നല്‍കിയില്ല.അതേസമയം, കോണ്‍ഗ്രസിലേയ്‌ക്ക് പോരുമോ എന്ന ചോദ്യത്തോട്‌ ചെറിയാന്‍ ഇതുവരെ പ്രതികരിച്ചില്ല. പിണറായി വിജയനെക്കുറിച്ച്‌ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട്‌ അങ്ങനെ ഉള്ള സംസാരം ചെറിയാൻ അവസാനിപ്പിച്ചു.