സുഷമ സ്വരാജിനെതിരേയുള്ള െതരഞ്ഞെടുപ്പ് പരാതിയിന്‍മേലുള്ള നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
14 February 2014

Sushma Swaraj2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദിശ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിരായി മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്കുമാര്‍ പട്ടേല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ തെരഞ്ഞെടുപ്പു കേസിന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.

മധ്യപ്രദേശ് ഹൈക്കോടതി ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു സുഷമ സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് നടപടികള്‍ക്ക് അഞ്ചുവര്‍ഷമെടുത്തതിനെ സുപ്രീംകോടതിവിമര്‍ശിക്കുകയും െചയ്തു.