കറാച്ചിയില്‍ സ്‌ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു

single-img
14 February 2014

map_of_pakistanപാകിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയില്‍ പോലീസുകാര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പാക് ജയിലുകളില്‍ അടുത്തയിടെ കൊല്ലപ്പെട്ട 20 ഭീകരരുടെ മരണത്തിനു പ്രതികാരമാണിതെന്ന് താലിബാന്‍ വക്താവ് ഷഹിദുള്ള ഷഹിദ് വ്യക്തമാക്കി. കറാച്ചിയിലെ പോലീസ് ട്രെയിനിംഗ് ക്യാമ്പിനു സമീപമാണു ബസിനു നേര്‍ക്ക് ആക്രമണം നടന്നത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ ബസിനു നേര്‍ക്ക് ഓടിച്ചാണു സ്‌ഫോടനം നടത്തിയതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.