മഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞു 35 പേര്‍ക്ക് പരിക്ക്
14 February 2014
മലപ്പുറം: മഞ്ചേരിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്ക്.
പെരുവള്ളൂര്‍ സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 26 പേരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ബസ് കീഴ്മേല്‍ മറിഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകട സമയത്ത് 44 പേര് ബസിലുണ്ടായിരുന്നു.