ലോക്പാല്‍ ഇന്ന് ഡല്‍ഹി നിയമസഭയില്‍; പാസായില്ലെങ്കില്‍ രാജിയെന്ന് കെജരിവാള്‍

single-img
14 February 2014

kejriwal5-jan3ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇന്ന് ബില്‍ വീണ്ടും സഭയിലെത്തും. ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വെക്കുമെന്ന് കെജരിവാള്‍ വീണ്ടും വ്യക്തമാക്കി. സമ്മേളനത്തിന്റെ ആദ്യ ദിനം കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ അവതരണം തടസപ്പെട്ടിരുന്നു.

നിയമമന്ത്രാലയം ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രധാന തടസ്സം. ബില്‍ അവതരണം കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുകയാണെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി. ആംആദ്മി പാര്‍ട്ടിയെയല്ല ബി.ജെ.പിയെയായ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു.