ബൗളര്‍മാര്‍ ആഞ്ഞടിച്ചു; കിവീസ് 192നു പുറത്ത്

single-img
14 February 2014

CRICKET-NZL-INDന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ബൗളര്‍മാരുടെ മികവില്‍ 192 റണ്‍സിന് ഇന്ത്യ ഒതുക്കി. ആറു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് കിവീസിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിന് 23 റണ്‍സിന് ആദ്യവിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡിനെ മുരളി വിജയിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശേഷം 86 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ്് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഡ്രസിംഗ് റുമിലെത്തി. 47 റണ്‍സെടുത്ത കെയ്ന്‍ വില്യംസണു മാത്രമേ മികച്ച സ്‌കോര്‍ കണെ്ടത്താനായുള്ളു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറില്‍ 84-ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. രണ്ടു റണ്‍സെടുത്ത മുരളി വിജയിയാണ് പുറത്തായത്.