കോണ്‍ഗ്രസ് എമ്മിനു വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്‌തേ പറ്റുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

single-img
14 February 2014

44_francis georgeവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിന് രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വീട്ടുവീഴ്ച ചെയ്‌തേപറ്റുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന വാക്കുകള്‍ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയിലൂടെ മാത്രമേ മുന്നണി സംവിധാനം മുന്നോട്ട് പോകുകയുള്ളുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.