ജനിച്ച ജാതിയുടെ ഗുണമാണ് സുധീരന്റെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമെന്ന് വെള്ളാപ്പള്ളി

single-img
13 February 2014

vellappallyസുധീരന്‍ ജനിച്ച ജാതിയുടെ ഗുണവും എ.കെ. ആന്റണിയുടെ ഔദാര്യവും കൊണ്ടാണ് മറിച്ച് സുധീരന്റെ കഴിവുകൊണ്ടൊന്നുമല്ല അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിരവധി ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പും സുധീരനെ പിന്തുണച്ചില്ലെന്നത് തുടക്കത്തില്‍തന്നെ കല്ലുകടിയാണെന്നും അദ്ദേഹം പറഞ്ഞു.

വാളെടുക്കുന്നവന്‍ വെളിച്ചപ്പാടെന്ന സ്ഥിതിയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രസിഡന്റുസ്ഥാനം വലിയതൊന്നുമല്ല. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിസ്ഥാനത്തിന് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍നായരാണ് എന്‍എസ്എസ് – എസ്എന്‍ഡിപി സഖ്യം തകര്‍ത്തതെന്നും ആഭ്യന്തരം കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ നടന്നവര്‍ക്ക് അനക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.