നാന്‍സി പവല്‍ മോഡി കുടിക്കാഴ്ച; അമേരിക്കന്‍ വിലക്ക് നീങ്ങാന്‍ സാധ്യത

single-img
13 February 2014

modipowell-ss-11-02-14ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ വിലക്ക് പിന്‍വലിക്കുന്നതിനു മുന്നോടിയായി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ നാന്‍സി പവല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തി. 2005-ല്‍ മോഡിക്കു യുഎസ് വീസ നിഷേധിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്.

എന്നാല്‍ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും മോഡി എന്ന രാഷ്ട്രീയനേതാവിനെ കാണാനുള്ള താല്പര്യം മാത്രമാണ് കൂടിക്കാഴ്ചയ്ക്കു പിന്നിലെന്നുമാണ് യുഎസ് എംബസിയുടെ വിശദീകരണം. 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം മോഡിക്കെതിരേ യുഎസും യൂറോപ്യന്‍ യൂണിയനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 2005-ല്‍ അദ്ദേഹത്തിന് യുഎസ് വിസ നിഷേധിക്കുകയും ചെയ്തു.