കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് മൂന്നാം മുന്നണി രൂപീകരണമെന്ന് മോഡി

single-img
12 February 2014

narender_modi_awardകോണ്‍ഗ്രസിനെ രക്ഷിക്കാനെന്നു ഇപ്പോള്‍ കേള്‍ക്കുന്ന മൂന്നാം മുന്നണിയുടെബ രൂപീകരണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡി. ഒഡീഷയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു മോഡി. ഒഡീഷയുടെ പിന്നോക്കാവസ്ഥയ്ക്കു കാരണം ബിജെഡി ഭരണമാണെന്നു മോഡി കുറ്റപ്പെടുത്തി.

സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലും ഇടതുപക്ഷം ബംഗാളിലും ബിജെഡി ഒഡീഷയിലും ഭരിച്ചിരുന്ന സംസ്ഥാനങ്ങളെ തകര്‍ത്തവരാണ്. മാത്രമല്ല ഈ മൂന്നാംമുന്നണിയിലെ 11 കക്ഷികളില്‍ ഒമ്പതെണ്ണവും കോണ്‍ഗ്രസിനെ പിന്തുണച്ചവരാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മൂന്നാംമുന്നണിയെന്ന പേരില്‍ അവര്‍ ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.