നാന്‍സി പവലും മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആനന്ദ് ശര്‍മ

single-img
12 February 2014

Narendra Modiയുഎസ് അംബാസഡര്‍ നാന്‍സി പവലും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയും കൂടിക്കാഴ്ച നടത്തുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നു കേന്ദ്ര വാണിജ്യകാര്യമന്ത്രി അനന്ദ് ശര്‍മ. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്. അംബാസഡര്‍ക്കു രാജ്യത്തെ ഏതു പൗരനെയും കാണാന്‍ അവകാശമുണ്ട്.

ഒമ്പതു വര്‍ഷം മുമ്പ് മോഡിക്ക് അമേരിക്ക വീസ നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കുമെന്നും മോഡി അമേരിക്ക സന്ദര്‍ശിക്കുമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.