ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
12 February 2014

hodegeഅടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ  പ്രഖ്യാപിച്ചു.  ടീമില്‍ വെറ്ററന്‍ താരങ്ങളായ ബ്രാഡ്‌ ഹോഗും ബ്രാഡ്‌ ഹോഡ്‌ജും തിരിച്ചെത്തി.ഇടംകൈയന്‍ സ്‌പിന്നറായ ഹോഗ്‌ ബിഗ്‌ ബാഷ്‌ ലീഗില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ്‌ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്‌.43 വയസുകാരനായ ഹോഗ്‌ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു നേരത്തെ വിരമിച്ചിരുന്നു.

രാജ്യാന്തര ട്വന്റി20 യില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണു ഹോഗിനെ കാത്തിരിക്കുന്നത്‌. 36 വയസുകാരനായ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാഡിനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌. 15 അംഗ ടീമിനെ ജോര്‍ജ്‌ ബെയ്‌ലിയാണു നയിക്കുന്നത്‌.ആഷസ്‌ താരങ്ങളായ മിച്ചല്‍ ജോണ്‍സണ്‍, ഡേവിഡ്‌ വാര്‍ണര്‍, ഷെയ്‌ന്‍ വാട്‌സണ്‍ തുടങ്ങിയവരും ടീമിലുണ്ട്‌.  ടീം: ജോര്‍ജ്‌ ബെയ്‌ലി (നായകന്‍), ഡാനിയേല്‍ ക്രിസ്‌റ്റ്യന്‍, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, ജെയിംസ്‌ ഫോക്‌നര്‍, ആരണ്‍ ഫിഞ്ച്‌, ബ്രാഡ്‌ ഹാഡിന്‍, ബ്രാഡ്‌ ഹോഡ്‌ജ്‌, ബ്രാഡ്‌ ഹോഗ്‌, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജെയിംസ്‌ മുര്‍ഹെഡ്‌, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്‌റ്റാര്‍ക്‌, ഡേവിഡ്‌ വാര്‍ണര്‍, ഷെയ്‌ന്‍ വാട്‌സണ്‍, കാമറൂണ്‍ വൈറ്റ്‌.