മുകേഷ് അംബാനിയെ പ്രതിയാക്കി കേസെടുക്കുമെന്ന് കെജരിവാള്‍

single-img
11 February 2014

ഡല്‍ഹിയില്‍ പ്രകൃതിവാതകത്തിന്റെ വില കൂട്ടാന്‍ കേന്ദ്ര മന്ത്രി വീരപ്പമൊയിലിയുമായി ഗൂഢാലോചന നടത്തിയതിനു രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ .

ആദ്യഘട്ടം എന്നാ നിലയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയിലിയെയും റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ  ചെയര്‍മാന്‍ മുകേഷ് അംബാനിയും പ്രതിയാക്കി ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃത്രിമമായി ക്ഷാമം സൃഷ്ടിച്ചു കൊണ്ടാണ് വിലവര്‍ദ്ധനവ്‌ നടത്തിയത്.ഇത് റിലയന്‍സിനു വന്‍ നേട്ടം ഉണ്ടാക്കിക്കൊടുക്കാനുള്ള ഒത്തുകളിയായിരുന്നു എന്നാണു കെജരിവാള്‍ ആരോപിക്കുന്നത്.