സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതല്‍ ജനന മരണ രജിസ്റ്ററുകള്‍ എന്നേക്കും സൂക്ഷിക്കും

single-img
9 February 2014

hosസര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതല്‍ ജനന മരണ രജിസ്റ്ററുകള്‍ എന്നേക്കും സൂക്ഷിക്കും. നേരത്തെ 25 വര്‍ഷത്തില്‍ കൂടുതല്‍ ജനന രജിസ്റ്ററുകള്‍ ആശുപത്രികളില്‍ സൂക്ഷിക്കേണ്ടതില്ലായിരുന്നു.എന്നാൽ ഇപ്പോൾ 1999 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് ഇത്തരം രജിസ്റ്ററുകള്‍ സ്ഥിരമായി സൂക്ഷിക്കേണ്ടതാണെന്ന് ആരോഗ്യ സെക്രട്ടറി ഉത്തരവ് നല്‍കി. മെഡിക്കോ ലീഗല്‍ അല്ലാത്ത കേസ് റിക്കോര്‍ഡുകള്‍ അഞ്ച് വര്‍ഷവും കേസ് റിക്കോര്‍ഡുകള്‍ പതിനഞ്ച് വര്‍ഷവും സൂക്ഷിക്കും. ഒ.പി. രജിസ്റ്ററുകള്‍ രണ്ട് വര്‍ഷവും കാഷ്വാലിറ്റി രജിസ്റ്ററുകള്‍ മൂന്നുവര്‍ഷവും സൂക്ഷിക്കണം. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ പക്കലുള്ള കാഷ്വാലിറ്റി രജിസ്റ്റര്‍ രണ്ട് വര്‍ഷവും ഐ.പി. നോമിനല്‍ രജിസ്റ്റര്‍ പത്ത് വര്‍ഷവും വാര്‍ഡ് ഐ.പി. രജിസ്റ്റര്‍ അഞ്ച് വര്‍ഷവുമാണ് ആശുപത്രിയില്‍ വെയ്‌ക്കേണ്ടത്. മറ്റുള്ളവയുടെ സൂക്ഷിപ്പ് കാലാവധി: നൈറ്റ് റിപ്പോര്‍ട്ട്, ഓപ്പറേഷന്‍ രജിസ്റ്റര്‍, അനസ്‌തേഷ്യാ രജിസ്റ്റര്‍ – പത്ത് വര്‍ഷം.മോര്‍ച്ചറി രജിസ്റ്റര്‍, പോസ്റ്റ് മോര്‍ട്ടം രജിസ്റ്റര്‍ – 15 വര്‍ഷം. ഡിസ്ചാര്‍ജ് കേസ് ഷീറ്റ് രജിസ്റ്റര്‍ – രണ്ട് വര്‍ഷം പൊതുജനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ – മൂന്നുവര്‍ഷം.