പട്ടാമ്പിയില്‍ മൂന്നു കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

single-img
8 February 2014

പാലക്കാട്: പട്ടാമ്പി ഞങ്ങാട്ടിരിയില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. ഉളളാട്ടില്‍ നാസറിന്റെ മക്കളായ നവാസ് (11) സഹോദന്‍ നിയാസ്(6) ബന്ധു ആഷിഖ് (11) എന്നിവരാണ് മരിച്ചത്.

രാവിലെ 11.30 ഓടെയാണ് സംഭവം. ഇന്ന് അവധിയായതിനാല്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് പുഴയില്‍ കുളിക്കാനെത്തുകയായിരുന്നു. എങ്ങനെയാണ് വെള്ളത്തില്‍ മുങ്ങിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് മൂവരും.