പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൌത്യവും ഏറ്റെടുക്കും : വി എം സുധീരന്‍

single-img
8 February 2014

ന്യൂഡൽഹി: പാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.

എ.കെ ആന്‍റണിയുമായും കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും സുധീരന്‍ ചര്‍ച്ച നടത്തി.