ആസ്സാമില്‍ നിന്നുള്ള രാജ്യസഭാ എം പി ആയിട്ടും പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നു : നരേന്ദ്രമോഡി

single-img
8 February 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു നേരെ മോഡിയുടെ കടുത്ത വിമര്‍ശനങ്ങള്‍ .മണിപ്പൂരിലെ ഇംഫാലില്‍  നടന്ന ബി ജെ പി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ആസാമില്‍ നിന്നും രാജ്യസഭാംഗമായിട്ടും മന്‍മോഹന്‍ സിംഗ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നായിരുന്നു മോഡിയുടെ പ്രധാന ആരോപണം.കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വടക്ക് കിഴക്കന്‍ മേഖലയെ അഭിവൃദ്ധി പ്രാപിക്കുന്നതില്‍ നിന്നും തടഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനത കൊണ്ഗ്രസ്സിനു അറുപതു വര്‍ഷങ്ങള്‍ കൊടുത്തെന്നും ഈ അറുപതു വര്‍ഷങ്ങളും കോണ്ഗ്രസ് പാഴാക്കി എനും മോഡി ആരോപിച്ചു.എന്നാല്‍ ബി ജെ പുഇ അധികാരത്തില്‍  എത്തിയാല്‍ വടക്ക് ,കിഴക്കന്‍ മേഖലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ വികസിപ്പിക്കും എന്നും മോഡി വാഗ്ദാനം ചെയ്തു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോഡി എന്ത് കൊണ്ട് ആ മേഖലയെ ഒരു ഐ ടി ഹബ്ബ് ആക്കുന്നതിനെക്കുറിച്ച് ആരും ആലോചിക്കുന്നില്ല എന്നും ചോദിച്ചു.