മാരുതി 800 കാറുകളുടെ നിര്‍മ്മാണം നിര്‍ത്തി

single-img
8 February 2014

ഹൈദരാബാദ്: മാരുതി 800 കാറുകളുടെ  കാലം അവസാനിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഉത്പന്നമായ മാരുതി 800ന്റെ ഉത്പാദനം നിര്‍ത്തിവച്ചു. കാറിന്റെ ഉത്പാദനം നിര്‍ത്തുകയാണെന്നും സ്പെയര്‍പാര്‍ട്സുകള്‍ പത്തു വര്‍ഷത്തേക്കുകൂടി ലഭ്യമാക്കുമെന്നും മാരുതി സുസുക്കി ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി. രാമന്‍ പറഞ്ഞു.ഏതാനും വര്‍ഷം മുമ്പു വരെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റിരുന്ന കാര്‍ മോഡലായിരുന്നു ഇത്.

രാജ്യത്തെ ഇടത്തരക്കാരുടെ ജനപ്രിയ വാഹനമാണു മാരുതി 800. എണ്‍പതുകളില്‍ മാരുതി 800 വിപണിയിലേക്കെത്തുമ്പോള്‍ വില 50,000 രൂപയായിരുന്നു. ഇന്ന് അത് 2.35 ലക്ഷം രൂപ(ദില്ലി)ല്‍ എത്തി നില്‍ക്കുന്നു. സാധാരണക്കാരനു താങ്ങാവുന്ന വിലയും മറ്റു സൗകര്യങ്ങളുമാണ് മാരുതി 800ന്റെ ഇടത്തരക്കാരന്റെ ജനപ്രിയ വാഹനമാക്കി മാറ്റിയത്.രാജ്യത്തെ 13 നഗരങ്ങളില്‍ 2010 ഏപ്രിലില്‍ തന്നെ മാരുതി 800 മോഡലിന്റെ ഉത്പാദനം നിര്‍ത്തിയിരുന്നു.