സീറ്റ് വിഭജനത്തിന്റെ പേരില്‍ കൊണ്ഗ്രസ്സുമായി തര്‍ക്കത്തിനില്ലെന്നു മുസ്ലീം ലീഗ്

single-img
8 February 2014

മലപ്പുറം: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് മുസ്ലീം ലീഗ്. യുഡിഎഫ് ശക്തിപ്പെടണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. ലീഗിന്റെ നിലപാടിനെ പിന്തുണക്കുന്നതായി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

മലപ്പുറത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് മതി സീറ്റ് ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ , തെരഞ്ഞടുപ്പ് അടുത്തതോടെ പ്രശ്നങ്ങള്‍ തത്കാലത്തേക്കെങ്കിലും മാറ്റിവക്കാന്‍ ലീഗും കോണ്‍ഗ്രസും തയാറാകുന്നുവെന്നാണു കെപിഎ മജീദിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും പ്രസ്താവനകള്‍ നല്‍കുന്ന സൂചന.