വി എസിന്റെ കത്ത് അന്വേഷണസംഘത്തിനു കൈമാറുമെന്ന് രമേശ്‌ ചെന്നിത്തല

single-img
8 February 2014

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകിയ കത്ത് ടി.പി വധക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന പുതിയ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സ്വർണക്കടത്ത് കേസിലെ പ്രതി ഫയാസിനെ സംബന്ധിച്ച്  കത്തിലുള്ള പരാമര്‍ശങ്ങളും  പരിശോധിക്കും. വി.എസിന്റെ കത്ത് വ്യാജമാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. രമയുടെ സമരമല്ല,​ പിണറായിയുടെ കേരള രക്ഷായാത്രയാണ് ചീറ്റിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു. ടി.പി വധക്കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.