സരിതയെന്താ വി.ഐ.പിയോ; പോലീസിനോട് കോടതി

single-img
7 February 2014

Saritha-S-Nair-Newskerala5സരിത എസ്. നായര്‍ ആരാ വി.ഐ.പിയാണോയെന്ന് പോലീസിനോട് കോടതി. ആക്രി ബിസിനസ് തുടങ്ങാമെന്നു വാഗ്ദാനംചെയ്തു ബിജു രാധാകൃഷ്ണനും സരിതയും അഷ്‌കറും കൂടി 37 ലക്ഷം തട്ടിയെന്നു പരാതിപ്പെട്ട് ആലപ്പുഴ സ്വദേശി പ്രകാശന്‍ നല്‍കിയ പരാതിയില്‍ പ്രതികളുടെ റിമാന്‍ഡ് നീട്ടല്‍ പരിഗണിച്ചപ്പോഴാണു സംഭവം.

ആദ്യം വിളിച്ചപ്പോള്‍ കേസ് പിന്നെ പരിഗണിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാറ്റിവച്ചു. പന്ത്രണ്ടരയോടെ കേസ് വീണ്ടും എടുത്തു. ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, സരിത എസ്. നായരുടെ പേരു വിളിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഈ മറുപടിയാണു ജഡ്ജി രാമബാബുവിനെ ചൊടിപ്പിച്ചത്.

കേസ് വിളിക്കുമ്പോള്‍ പ്രതികള്‍ ഹാജരായിരിക്കണമെന്നും ഇക്കാര്യത്തില്‍ ആരെയും വേര്‍തിരിച്ചു കാണാനാവില്ലെന്നും കോടതി പറഞ്ഞു. പ്രതികളെ സമയത്തു കോടതിയില്‍ കൊണ്ടുവരേണ്ട കടമ പൊലീസിനുണെ്ടന്നും കോടതി ഓര്‍മിപ്പിച്ചു. ഒടുവില്‍ കോടതി പിരിയുന്നതിനുമുമ്പ് തന്നെ സരിതയെയുംകൊണ്ടു പൊലീസ് എത്തി.