മോഡി ചായക്കടക്കാരനെന്നുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്ഥാവന തെറ്റെന്ന് രാഹുല്‍ ഗാന്ധി

single-img
7 February 2014

rahul_gandhiനരേന്ദ്ര മോഡിയെ ‘ചായ വില്പനക്കാരന്‍’ എന്നു വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന തെറ്റായിപ്പോയെന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇനി പാര്‍ട്ടി വക്താക്കള്‍ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ സൂക്ഷിക്കണമെന്ന താക്കീതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നല്‍കി.

ഇന്നലെ വൈകുന്നേരം വിളിച്ചുചേര്‍ത്ത പാര്‍ട്ടി വക്താക്കളുടെ യോഗത്തില്‍ പ്രതിപക്ഷത്തുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദി നടത്തിയ പ്രസ്താവനയും രാഹുലിന്റെ രൂക്ഷ വിമര്‍ശനത്തിനിടയായി.