വി.എസിന്റെ പേരിലുള്ളത് വ്യാജകത്ത്; രമയുടേത് തിരക്കഥ സമരം: പിണറായി

single-img
7 February 2014

pinarayiനിരാഹാരമനുഷ്ഠിക്കുന്ന രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് സംശയികുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്തരമൊരു കത്തില്ലെന്ന് വി.എസിന്റെ ഓഫീസ് തന്നെ വ്യക്തമാക്കിയിട്ടുള്ള സ്ഥതിക്ക് മുന്‍പ് വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ ലെറ്റര്‍ഹെഡ് ഉപയോഗിച്ചിട്ടുണ്‌ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി.വധവുമായി ബന്ധപ്പെട്ട് കെ.കെ.രമ നടത്തിയ സമരം ചിലരുടെ തിരക്കഥയ്ക്കനുസരിച്ച് നടത്തിയ പരാജയ നാടകമായിരുന്നുവെന്നും പിണറായി പറഞ്ഞു. കേസ് നിയമപരമായി സിബിഐയ്ക്ക് വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി.