ഈ വരുന്ന 10 ന് സംസ്ഥാനത്ത് പെട്രോള്‍ അടച്ചിടും

single-img
7 February 2014

Petrolപുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, ബാഷ്പീകരണ നഷ്ടത്തിന് ആനുപാതികമായി ഡീലര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്കുക, താപനിലയിലെ വ്യത്യാസം മൂലമുണ്ടാകുന്ന ഷ്രിങ്കിംഗ് അലവന്‍സ് വര്‍ധിപ്പിക്കുക, സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്കുക, അനാവശ്യ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ഡീലര്‍ കമ്മീഷന്‍ ശതമാനാടിസ്ഥാനത്തില്‍ നല്കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, ഓയില്‍ കമ്പനികളുടെ നഷ്ടക്കണക്ക് സിഎജി പോലുള്ള ഏജന്‍സികള്‍ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഹ്വാനപ്രകാരം 10ന് 24 മണിക്കൂറും 18, 19 തിയതികളില്‍ 48 മണിക്കൂറും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.