രമയെ പിന്തുണച്ചു വി എസ് കത്തയച്ചെന്ന വാര്‍ത്ത വി എസിന്റെ ഓഫീസ് നിഷേധിച്ചു

single-img
7 February 2014

കെ കെ രമയുടെ നിരാഹാരസമരത്തെ പിന്തുണച്ചു വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു എന്ന വാര്‍ത്ത വി എസിന്റെ ഓഫീസ് നിഷേധിച്ചു. കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ടി.പി വധക്കേസില്‍ രമയുടെ ആവശ്യങ്ങളെ പിന്തുണച്ചും സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചുമാണ് വി.എസിന്‍്റെ കത്തെന്നാണ് വാര്‍ത്ത വന്നത്.

എന്നാല്‍ വാര്‍ത്ത പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നിഷേധിച്ചു.പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയോ പ്രൈവറ്റ് സെക്രട്ടറിയോ അറിയാതെ പ്രസ്താവന പുറപ്പെടുവിക്കാനാവില്ല എന്നും ഓഫീസ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല എന്നുമാണ് അവരുടെ വാദം.