കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ ഖേദം പ്രകടിപ്പിച്ചു

single-img
7 February 2014

Italianകടല്‍ക്കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ നിറയൊഴിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതില്‍ ദുഖമുണ്ടന്നും ഇറ്റാലിയന്‍ നാവികര്‍.

ഇറ്റാലിയന്‍ നാവികരായ മാസിമിലായനോ ലത്തോറെയും സാല്‍വത്തോറെ ജിറോണും ഈ കേസില്‍ ആദ്യമായാണ് ഖേദം പ്രകടിപ്പിക്കുന്നത്. ഇറ്റലിയിലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാവികര്‍ ഖേദം പ്രകടിപ്പിക്കുന്നതായി പറഞ്ഞത്. ഈ ഒരു കാരണം വച്ച് തങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കരുതെന്നും അവര്‍ പറഞ്ഞു.