ഡല്‍ഹി ലഫ്റ്റ: ഗവര്‍ണ്ണര്‍ കോണ്ഗ്രസ്സ് ഏജന്റെന്നു ആം ആദ്മി പാര്‍ട്ടി

single-img
7 February 2014

ഡല്‍ഹി ലഫ്റ്റ: ഗവര്‍ണ്ണര്‍ നജീബ് ജങ്ങിനെതിരെ ഗുരുതര ആരോപണങ്ങളുമായി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്‌.കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ്റ്റ : ഗവര്‍ണ്ണര്‍ ഒരു കോണ്ഗ്രസ് ഏജന്റ് ആണെന്നാണ്‌ എ എ പിയുടെ ആരോപണം.

അരവിന്ദ് കേജരിവാളിനു ജനലോക്പാലിനായി നിയമ നിര്‍മ്മാണം നടത്താനുള്ള അധികാരം ഉണ്ടോ എന്ന കാര്യത്തില്‍ ലഫ്റ്റ: ഗവര്‍ണ്ണര്‍ നിയമോപദേശം തേടിയിരുന്നു.കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഡല്‍ഹി സര്‍ക്കാരിന് ബില്‍ പാസ്സാക്കാന്‍ കഴിയുമോ എന്നറിയാനാണ് അദ്ദേഹം ഇത്തരമൊരു നീക്കം നടത്തിയത്. ഇതാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ചൊടിപ്പിച്ചത്.