കൊച്ചി നഗരത്തില്‍ ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

single-img
7 February 2014

Autoriksha - 1മീറ്റര്‍ പരിശോധനയില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മീറ്റര്‍ പരിശോധന അവസാനിപ്പിക്കുക, നിരക്കു വര്‍ധിപ്പിക്കുക, പ്രീ പെയ്ഡ് സംവിധാനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഓട്ടോ ഡ്രൈവേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. ഓട്ടോ പണിമുടക്ക് ജനങ്ങളെ സാരമായി ബാധിച്ചു. നഗരത്തിലെ രണ്ടായിരത്തിലധികം ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.