ടി.പി വധക്കേസ് സിബിഐയ്ക്ക് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

single-img
6 February 2014

chennithalaടി.പി. വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ആര്‍എംപിയോട് കേസ് സിബിഐയ്ക്ക് വിടാന്‍ സാവകാശം ചോദിച്ചിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ നടത്തുന്ന സമരത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ രമ സമരം പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.