നരേന്ദ്രമോഡിയെ ചായക്കടക്കാരനെന്ന്‌ മണിശങ്കര്‍ അയ്യർ വിളിച്ചത് തെറ്റ് :രാഹുല്‍ഗാന്ധി

single-img
6 February 2014

gandhiനരേന്ദ്രമോഡിയെ ചായക്കടക്കാരനെന്ന്‌ വിളിച്ച മണിശങ്കര്‍ അയ്യരുടെ പ്രസ്‌താവന തെറ്റെന്ന്‌ രാഹുല്‍ഗാന്ധി. നയപരമായിട്ടാണ്‌ പ്രതിപക്ഷത്തെ എതിര്‍ക്കേണ്ടതെന്നും എതിര്‍ നേതാക്കളെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത്‌ തെറ്റാണെന്നുംഅദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കി.മോഡി പ്രധാനമന്ത്രിയാകാന്‍ ഒരു വഴിയുമില്ലെന്നും വേണമെങ്കില്‍ മോഡിക്ക്‌ ചായ വില്‍ക്കാനായി ഡല്‍ഹിയിലേക്ക്‌ വരാമെന്നും അതിനുള്ള സൗകര്യങ്ങള്‍ തങ്ങള്‍ ചെയ്‌തു കൊടുക്കുമെന്നും മണിശങ്കര്‍ അയ്യര്‍ നേരത്തെ പറഞ്ഞിരുന്നു .