സമരം: കെ.കെ രമയ്ക്കും ആര്‍എംപി പ്രവര്‍ത്തകർക്കും എതിരെ കേസ്

single-img
6 February 2014

maxresdefault (1)ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്പിൽ നിരാഹാര സമരം നടത്തുന്ന കെ.കെ.രമയ്ക്കും ആർ.എം.പി. നേതാക്കൾക്കുമെതിരെ കേസ്. രമയ്ക്ക് പുറമെ ആര്‍.എം.പി നേതാക്കളായ എന്‍ വേണു, അഡ്വ.പി കുമാരന്‍കുട്ടി, പേരൂര്‍ക്കട മോഹനന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 200 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.

സെക്രട്ടറിയേറ്റിന് മുന്പിൽ പന്തൽ കെട്ടി മാർഗതടസമുണ്ടാക്കിയതിനാണ് കേസ്. തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഐപിസി 143, 147, 149 എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്

രമ നടത്തുന്ന സമരം നാലാം ദിവസത്തേക്കു കടന്നിരിക്കുകയാണു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം രമ തള്ളി. അനേഷണം പ്രഖ്യാപിക്കും വരെ സമരം നടത്തുമെന്ന് രമയും ആർ.എം.പിയും പറഞ്ഞു